തൃശൂർ: കാർഷിക സർവ്വകലാശാലയിലെ അനദ്ധ്യാപക തസ്തികകളിൽ നിയമനം നടത്താതെ, ഇല്ലാതാക്കാനുള്ള പരിശ്രമം ഉപേക്ഷിക്കാൻ കാർഷിക സർവ്വകലാശാല അധികൃതർ തയ്യാറാകണമെന്ന് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. സർവ്വകലാശാലയുടെ സ്വയം ഭരണം മറികടന്നു തസ്തിക ഇല്ലാതാക്കാൻ നിർദ്ദേശിക്കുന്ന കൃഷിവകുപ്പിന്റെ ഉത്തരവ് റദ്ദ് ചെയ്യാൻ പ്രോചാൻസലറായ കൃഷിമന്ത്രി തയ്യാറാകണം. പടന്നക്കാട് കാർഷിക കോളേജിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.വി.സന്തോഷ്, പി.ആർ.രാഗേഷ് എന്നിവർക്കുള്ള യാത്രഅയപ്പ് സമ്മേളനം കെ.വി. സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയി എൻ. ആർ. സാജനെയും, ജനറൽ സെക്രട്ടറി ആയി കെ.ആർ പ്രദീഷിനെയും ട്രഷറർ ആയി പി. വാസുദേവനെയും തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |