തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ മൂന്ന് ഇലക്ട്രിക്കൽ ബസുകൾ സർവീസ് നടത്തും. മന്ത്രിമാരായ കെ.രാജൻ, കെ.ബി.ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. പാർക്കിനുള്ളിലെ വിവിധ പോയിന്റുകളിൽ നിന്ന് യാത്രക്കാർക്ക് ബസിൽ കയറാൻ സൗകര്യമുണ്ടാകും. പാർക്കിനുള്ളിൽ ചാർജിംഗ് പോയിന്റുകളും കെ.എസ്.ആർ.ടി.സി സ്ഥാപിക്കും. ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കേണ്ടത് പുത്തൂർ സുവോളജിക്കൽ പാർക്കാണ്. നഗരക്കാഴ്ചകൾ കണ്ട് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്താൻ ഡബിൾ ട്രക്കർ അനുവദിക്കണമെന്ന് മന്ത്രി ഗണേഷ് കുമാറിനോട് പുത്തൂർ സുവളോജിക്കൽ പാർക്ക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അനുകൂല നിലപാടാണ് മന്ത്രി കൈകൊണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |