തൃശൂർ: അടാട്ട് പഞ്ചായത്തും അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, എ.എം.എഫ്.എ.സി.സിയും സംയുക്തമായി ലോക കൊതുകു ദിനാചരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിഷാ പ്രഭാകരൻ, അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആർ.ഒ: ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ രേഖ ശ്രീനിവാസൻ ഒന്നാം സ്ഥാനവും സ്മിത സുനീഷ് രണ്ടാം സ്ഥാനവും സ്വർണ വിപിൻ മൂന്നാം സ്ഥാനവും ശ്രീലക്ഷ്മി അനീഷ് നാലാം സ്ഥാനവും കരസ്ഥമാക്കി. ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |