തൃശൂർ: 105 വർഷം പഴക്കമുള്ള കാത്തലിക് സിറിയൻ ബാങ്കിനെ സംരക്ഷിക്കുക, വ്യവസായതല വേതന പരിഷ്‌കരണം നടപ്പാക്കുക, മുഴുവൻ താത്കാലിക കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ബാങ്കിന്റെ ജനകീയത പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ ഇന്ന് ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണി സമരം നടത്തുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് യു.പി. ജോസഫ്,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ യു.പി. ജോസഫ്, ബെഫി അഖിലേന്ത്യ പ്രസിഡന്റ് എസ്.എസ്. അനിൽ, സംസ്ഥാന പ്രസിഡന്റ് എൻ. സനിൽബാബു, ടി. നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |