തൃശൂർ: പാറളം പഞ്ചായത്തിൽ പുരോഗമന കലാസാഹിത്യ സാംസ്‌കാരിക രാഷ്ട്രിയ പ്രവർത്തനങ്ങൾക്ക് നടത്തിയ എം.എസ്.സുരേന്ദ്രന്റെ 14ാം ചരമവാർഷികം നവംബർ ഒന്നിന് ആചരിക്കും. ഇതിന്റെ ഭാഗമായി 12ാം എം.എസ്.സുരേന്ദ്രൻ സ്മാരക സാഹിത്യ മത്സരത്തിലേക്ക് കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ലേഖനവിഷയം: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി. പ്രായപരിധിയില്ല. സൃഷ്ടികൾ ഒക്ടോബർ പത്തിനകം ലഭിക്കണം. വിലാസം: സെക്രട്ടറി, എം.എസ്.സുരേന്ദ്രൻ ഫൗണ്ടേഷൻ, വെങ്ങിണിശ്ശേരി, പാറളം പി.ഒ, തൃശൂർ 680563, ഫോൺ: 8943705488. നവംബർ ഒന്നിന് ചേരുന്ന എം.എസ്.സ്മൃതിയിൽ സാഹിത്യ മത്സരവിജയികൾക്ക് മൊമന്റോയും പ്രശസ്തിപത്രവും പുരസ്‌കാരമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |