മാള: വൈന്തല വി.ഏവുപ്രാസ്യാമ്മ റോഡിലെ (വൈന്തല കോൺവെന്റ് റോഡ്) കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് അളക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കാടുകുറ്റി പഞ്ചായത്ത് വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു.
വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പഞ്ചായത്ത് അംഗം ജാക്‌സൺ വർഗീസിന്റെയും നാട്ടുകാരുടെ പ്രതിനിധി എം.സി. രാജന്റെയും സാന്നിദ്ധ്യത്തിലാണ് പരിശോധന നടന്നത്. താലൂക്ക് സർവേയർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും വില്ലേജ് ഓഫീസ് അറിയിച്ചു. റോഡിന്റെ വീതിക്കുറവ് മൂലം ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു. മൃഗാശുപത്രി,ഹോമിയോ ആശുപത്രി,കോൺവെന്റ് ,ഇടവക ദേവാലയം,സ്‌കൂൾ ,വായനശാല തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള യാത്ര ദുഷ്‌കരമായ സാഹചര്യത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |