തൃശൂർ: ആയുർവേദ ശാസ്ത്രത്തിനെതിരെയുള്ള സംഘടിത അക്രമമങ്ങളെ പ്രതിരോധിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പി.ബാലചന്ദ്രൻ എം.എൽ.എ. പത്താമത് ആയുർവേദ ദിനത്തിന്റെ ജില്ലാതല പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബീന കുമാരി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആര്യസോമൻ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ലീന റാണി, വിനോദ് കുമാർ ടി.വി, ഡോ.പി. ഗോപിദാസ്, സി.ടി. ജിയൂഷ്, ആർ.രശ്മി,പി.കെ.റാഫി ,
എം.എസ്. ഗ്രീഷ്മ, ഡോ.പി.കെ. നേത്രദാസ് എന്നിവർ പ്രസംഗിച്ചു. ആയുർവേദം,മാനവ രാശിക്കും,ഭൂമിക്കും എന്ന വിഷയത്തിൽ ഡോ.ടി.വി.സജീവ് ക്ലാസെടുത്തു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |