തൃശൂർ: പൂത്തൂർ സുവോളജിക്കൽ പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുന്നത് എന്തിനെന്ന് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി. പാർക്കിൽ തദ്ദേശവാസികൾക്ക് ജോലി സംവരണം ഏർപ്പെടുത്തണമെന്നും പാർക്കിംഗ്, കാന്റീൻ, ഡോർമെറ്ററി എന്നിവയുടെ നടത്തിപ്പ് പൂത്തൂർ പഞ്ചായത്തിനും ഒല്ലൂർ നിയോജക മണ്ഡലത്തിലെ മറ്റ് സി.ഡി.എസുകൾക്കും കൈമാറണമെന്നും ഇതിനെല്ലാം നടപടി സ്വീകരിച്ചതിനു ശേഷമാണ് ഉദ്ഘാടനം നടത്തേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. എം.പി. വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ഷാജി കോടങ്കണ്ടത്ത്, എം.എൽ.ബേബി,സജീവൻ കുരിയച്ചിറ, റിസൺ വർഗീസ്, കെ.എൻ.വിജയകുമാർ, ജോണി ചിറയത്ത്, കെ.സി അഭിലാഷ്, ലീലാമ്മ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |