തൃശൂർ: നിപ്മറിൽ കമ്മ്യൂണിറ്റി ബേസ്ഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് കോഴ്‌സിന് (സി.ബി.ഐ.ഡി) അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (ഒക്ടോബർ 8). രാജ്യത്ത് ഭിന്നശേഷി മേഖലയിൽ വിദ്യാഭ്യാസം, പരിശീലനം എന്നിവയ്ക്ക് നേതൃത്വം നൽകുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ ആസ്‌ട്രേലിയയിലെ മെൽബൺ സർവകലാശലയുമായി സഹകരിച്ചാണ് കോഴ്‌സ്. ഭിന്നശേഷി ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള പരിശീലനം സിദ്ധിച്ച പ്രവർത്തകരുടെ അഭാവം പരിഹരിക്കുന്നതിനാണ് കോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.
കോഴ്‌സ് ഭിന്നശേഷി മേഖലയിലെ സാമൂഹ്യാതിഷ്ഠിത ഇടപെടലുകൾക്ക് പഠിതാവിനെ പ്രാപ്തമാക്കും. യോഗ്യത പത്താം തരം പാസാകണം. പ്രായപരിധി 18. കോഴ്‌സ് ദൈർഘ്യം 6 മാസം. ആദ്യശ്രമത്തിൽ പരീക്ഷ പാസ്സാകുന്ന ഭിന്നശേഷിക്കാർക്ക് 4000രൂപ സ്‌കോളർഷിപ് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 8078277422.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |