തൃശൂർ: തൃശൂരിന്റെ ഫുട്ബാൾ സ്വപ്‌നങ്ങൾക്ക് തടയിടാൻ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ഫുട്ബാൾ ഗ്രൗണ്ട് സംരക്ഷണ സംഗമം. കോർപറേഷൻ സ്‌റ്റേഡിയം സൂപ്പർ ലീഗ് കേരളയ്ക്ക് വേദിയാകുന്നത് തടയാൻ നീക്കം നടക്കുന്നുവെന്നാണ് പരാതി. ഫുട്ബാൾ സ്റ്റേഡിയം തകർക്കാനുള്ള നീക്കം ചെറുക്കുക, സൂപ്പർ ലീഗ് കേരള തൃശൂരിലേക്ക് വരുന്നതിനെ തടയുന്ന സങ്കുചിത ശക്തികളെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പരിപാടി. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ജോ പോൾ അഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സി. സുമേഷ് അദ്ധ്യക്ഷനായി. കുര്യൻ മാത്യു, കെ.എ. നവാസ്, ഫുട്ബാൾ താരങ്ങളായ കെ.എഫ്. ബെന്നി, ഇട്ടി മാത്യു, സോളി സേവ്യർ, ലയണൽ തോമസ്, സുശാന്ത് മാത്യു, റോയ് കുര്യൻ, വി.വി. സുർജിത്ത്, പാട്രിക്ക് ചാണ്ടി, ബാബു കെ. ആന്റോ, ജോസ് കാട്ടൂകാരൻ, ഡേവിഡ് ആന്റോ, പി.ടി. ഗിൽട്ടൺ, പിയൂസ് കോടങ്കണ്ടത്ത്, പോൾ സണ്ണി, ബിജു ചിറയത്ത്, സി.എ. മത്തായി, കെ.ജി. രഘുനന്ദനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |