തൃശൂർ: വെറ്ററിനറി ഡോക്ടർമാരുടെ സംസ്ഥാനതല സർഗ സാഹിത്യ കലാമത്സരങ്ങൾ 'രാഗമാലിക'' മണ്ണുത്തി വെറ്റിനറി കോളേജിൽ നടത്തും. 11 ന് രാവിലെ 11 ന് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഭാഗമായി വെറ്റ് ലിറ്റ് ഫെസ്റ്റ് എന്ന പേരിൽ വെറ്ററിനറി ലിറ്ററേച്ചർ ഫെസ്റ്റിവൽ, ഡോക്ടർമാരുടെ സംഗമം, ആശയസംവാദം, പുസ്തകങ്ങളുടെയും സാഹിത്യ സൃഷ്ടികളുടെയും പ്രദർശനം, സെമിനാർ എന്നിവയും ഉണ്ടായിരിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനത്തിൽ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ.അജിത് ബാബു, ഡോ.സുമി ചന്ദ്രൻ, ഡോ. എം.കെ.പ്രദീപ്കുമാർ, ഡോ.സാജിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |