
ചെറുതുരുത്തി: സഹോദയ കലോത്സവത്തിൽ തുടർച്ചയായി പത്താം തവണയും കിരീടം ചൂടി ദേവമാത സി.എം.ഐ. പബ്ലിക് സ്‌കൂൾ.1078 പോയിന്റുമായി അഞ്ചു വിഭാഗത്തിലും ഒന്നാം സ്ഥാനത്താണ് ദേവാമാത. ചിന്മയ വിദ്യാലയ കോലഴി 833 പോയിന്റ് നേടി രണ്ടാം സ്ഥാനവും പാറമേക്കാവ് വിദ്യാമന്ദിർ 830 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. നിർമല മാതാ സെൻട്രൽ സ്‌കൂൾ തൃശൂർ 823 പോയിന്റ് നേടി നാലാം സ്ഥാനവും ഐ.ഇ.എസ് ചിറ്റിലപ്പിള്ളി 813 പോയിന്റ് നേടി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ലെമർ പബ്ലിക് സ്‌കൂൾ-749, കെ.എം.ബി വിദ്യ മന്ദിർ മുളങ്കുന്നതുകാവ് -749, സി.എസ്.എം സെൻട്രൽ സ്‌കൂൾ- 705,സെന്റ് പോൾസ് പബ്ലിക് സ്‌കൂൾ കുര്യച്ചിറ - 635, നിർമ്മൽ ജ്യോതി സെൻട്രൽ സ്‌കൂൾ പഴമുക്ക് - 610, അറഫാ ഇംഗ്ലീഷ് സ്‌കൂൾ ആറ്റൂർ- 600 പോയിന്റുകൾ നേടി.
തശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിച്ച കലോത്സവത്തിന്റെ സമാപന സംഗമവും അവാർഡ് ദാന ചടങ്ങും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അദ്ധ്യക്ഷത വഹിച്ചു. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്. അബ്ദുല്ല സന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |