
523 വാഹനങ്ങൾക്കെതിരെ അമിത വേഗത്തിന് കേസ്
തൃശൂർ: സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി ട്രാഫിക് നിയമ ലംഘനങ്ങളിൽ സിറ്റി പൊലീസെടുത്തത് 87,712 കേസുകൾ. അമിത വേഗത്തിന് മാത്രം 523 കേസുകളെടുത്തു. 335 ഓളം വാഹനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടിയും പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു. നവംബറിൽ 32 സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി. ഡോർ അടയ്ക്കാതെ സർവീസ് നടത്തിയ 587 ബസുകളെ പിഴയടപ്പിച്ചു. ബസുകൾക്കെതിരെ മാത്രം 2236 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിറ്റി പരിധിയിൽ 708 അപകടങ്ങളിൽ 55 പേർ മരിക്കുകയും 534 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് നിയമലംഘനങ്ങൾ
അനധികൃത പാർക്കിംഗ്: 14888
ഡ്രൈവിംഗിനെ മൊബൈൽ ഉപയോഗം: 348
മദ്യപിച്ച് വാഹനം ഓടിക്കൽ: 2239
നിയമലംഘനങ്ങളിൽ കർശന പരിശോധന തുടരും. നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കും.
നകുൽ ആർ. ദേശ്മുഖ്,
സിറ്റി പൊലീസ് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |