പുതുക്കാട് : നന്തിപുലം മാഞ്ഞൂർ കിഴക്കേടത്ത് ഭഗവതി ക്ഷേത്രത്തിൽ 5 മുതൽ 7വരെയുള്ള ദിവസങ്ങളിൽ ദ്രവ്യകലശം നടക്കും. 5 ന് വൈകിട്ട് നാലിന് സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രസാദ ശുദ്ധി, രക്ഷോഘ്‌ന ഹോമം, വാസ്തുകലശം തുടങ്ങിയവ നടക്കും. 6 ന് ഗണപതി ഹോമത്തിന് ശേഷം പൂജകളും കലശം അഭിഷേകവും നടക്കും. വൈകിട്ട് പരികലശപൂജ, കുംഭേശ കലശപൂജ, കലശം അധിവസിച്ച് പൂജ എന്നീവ നടക്കും. 7 ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം പരി കലശ അഭിഷേകം, വലിയ മരപ്പാണി എന്നീ ചടങ്ങുകൾക്ക് ശേഷം കലശങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കർക്കരി കുംഭേശകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പൂമൂടൽ,പ്രസാദഊട്ട് എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ വി.കെ.രാജൻ, ഗോപി പറമ്പത്ത്, ഇ.ജയകുമാർ,സുമേഷ് നിവേദ്യം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |