
തൃശൂർ: സംയുക്ത പാസിംഗ് ഔട്ട് പരേഡ് അഞ്ചിന് നടക്കും. നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്നും അടിസ്ഥാന പരിശീലനം പൂർത്തീകരിച്ച നാല് സ്റ്റേഷൻ ഓഫീസർ പരിശീലനാർത്ഥികൾ, കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 57 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, 37 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ,ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ 98 പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡാണ് നടക്കുന്നത്. വിയ്യൂർ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അക്കാഡമി പരേഡ് ഗ്രൗണ്ടിൽ രാവിലെ എട്ടിന് നടക്കുന്ന പരേഡിൽ അഗ്‌നിരക്ഷാ സേന മേധാവി നിതിൻ അഗർവാൾ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ എം.നൗഷാദ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |