
തൃശൂർ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കരുതെന്നും പി.എം ശ്രീ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പൗരസമൂഹവും അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയും ചേർന്ന് വിദ്യാഭ്യാസ രക്ഷാസദസ് നടത്തി. ഗാന്ധിയൻ ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്തു.
മാദ്ധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, നിരൂപകൻ പ്രൊഫ. പി.വി. കൃഷ്ണൻ നായർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എം. ഷാജർഖാൻ എന്നിവർ പ്രസംഗിച്ചു. ചർച്ചയിൽ ഇടതുചിന്തകൻ ഡോ. ആസാദ്, എഴുത്തുകാരൻ രാജൻ ചെറുക്കാട്, എം.പി. സുരേന്ദ്രൻ, ഡോ. കെ.വി. മനോജ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ. ജോർജ് ജോസഫ് മോഡറേറ്ററായി. പ്രൊഫ. കുസുമം ജോസഫ്, കെ. കൃഷ്ണകുമാരി, മനു പ്രകാശ്, എം. ജ്യോതിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |