തൃശൂർ: ഇരിങ്ങാലക്കുട, തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ റൗണ്ട് ചുറ്റാതെ നേരിട്ട് ശക്തൻ സ്റ്റാൻഡിലേക്ക് പോയാൽ പെർമിറ്റ് റദ്ദാക്കും. സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ യാത്രക്കാരെ മെട്രോ ആശുപത്രിക്ക് മുമ്പിൽ ഇറക്കിവിട്ടശേഷം ശക്തൻ സ്റ്റാൻഡിലേക്കു പോകുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയ 11 ബസുകൾക്കെതിരെ നടപടിയെടുത്തു. 1,04,000 രൂപ പിഴയീടാക്കി. റൗണ്ടിലേക്ക് പോകേണ്ട ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്ന രീതി തുടർന്നാൽ ബസുകളുടെ പെർമിറ്റുകൾ റദ്ദ് ചെയ്യുന്ന നടപടികളെടുക്കുമെന്ന് എം.വി.ഐ: പി.വി. ബിജു പറഞ്ഞു.
റൂട്ട് തെറ്റിച്ചുവന്ന കെ.ബി.ടി ബസിന്റെ ഡ്രൈവർ അമിത വേഗത്തിലാണ് ബസ് ഓടിച്ചതെന്ന ബസിലെ യാത്രക്കാരിയും തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ മഞ്ജുളയുടെ പരാതിയിൽ ഡ്രൈവർ ചാഴൂർ സ്വദേശി ബൈജുവിന്റെ ലൈസൻസ് എം.വി.ഐ സസ്‌പെൻഡ് ചെയ്തു. പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.ആർ. അനീഷ്, ഡ്രൈവർ പി.ജി. മണികണ്ഠൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |