
വെള്ളാങ്ങല്ലൂർ: ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ബി.ഷക്കീല ടീച്ചർ പ്രചാരണത്തിനിടെ ലോട്ടറി വിൽപ്പനക്കാരൻ മുഹമ്മദാലിയെ കണ്ടുമുട്ടി. 'ഇത്തവണ ഭാഗ്യം ടീച്ചർക്കടിക്കും, ബംബർ തന്നെ,' എന്ന് നിറചിരിയോടെ മുഹമ്മദാലി... 'അങ്ങനെയെങ്കിൽ ആ ബംബർ മുഴുവനും നിങ്ങൾക്ക് സമർപ്പിക്കും' ടീച്ചറുടെ മറുപടി. 'അതൊന്നും വേണ്ട അപ്പോഴെങ്കിലും എന്റെ കൈയിൽ നിന്ന് ഒരു ടിക്കറ്റ് എടുത്താൽ മതി,' എന്ന് തിരിച്ച് മുഹമ്മദാലിയും. ഇൗ സൗമ്യമായ ആവശ്യം കണ്ട് നിന്നവർക്കിടയിൽ ചിരിയുണർത്തി. ഷക്കീല ടീച്ചറുടെ പ്രചാരണയാത്ര ചിപ്പുചിറ വ്യൂ പോയിന്റിൽ സമാപിച്ചു. തുടർന്ന് നടന്ന കുടുംബയോഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. എ.കെ.അബ്ദുൾ മജീദ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |