
തൃശൂർ: അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. ഫ്‌ളെമി ജോസ്,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.സജീവ് കുമാർ എന്നിവർ സംസാരിച്ചു. ദുർഗ്ഗാ സി. വിനോദ് മുഖ്യാതിഥിയായി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ പനക്കൽ, സി.എം. ശ്രീജ, കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള, ഡോ. ടി.എൻ.അനൂപ് കുമാർ . ഡോ. നോബിൾ ജെ. തൈക്കാട്ടിൽ, ഡോ. കെ.വി. സുജാത, പി. ഉമാദേവി, വി.ആർ ഭരത് കുമാർ എന്നിവർ സംസാരിച്ചു.
പടം
അശ്വമേധം 7.0. കുഷ്ഠരോഗ നിർണയ ഭവന സന്ദർശന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |