
പെരിങ്ങോട്ടുകര : താന്ന്യം പഞ്ചായത്ത് മോഡൽ കുടുംബശ്രീ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എൻ.എ.പീതാംബരൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ സുജിത നിരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ അഭിജിത്ത് ദീപക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനാദേവി, ടി.ബി.മായ, സിജോ പുലിക്കോട്ടിൽ, മിനി ജോസ്, ശ്രീകേഷ് എസ്.ചന്ദ്രൻ, എ.കെ.അനിൽ കുമാർ, സംഗീത ടീച്ചർ, വിനീത ബെന്നി, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ സുജിത ജോഷി, മെമ്പർ സെക്രട്ടറി ടി.ജി.സുനിൽ, മിനി രാമദാസ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച അയൽക്കൂട്ടങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ,മികച്ച സംരംഭകർ , എന്നിവരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |