
കൊടുങ്ങല്ലൂർ: സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ചന്തപ്പുര ജംഗ്ഷനിൽ പ്രതിഷേധക്കൂട്ടം സംഘടിപ്പിച്ചു.
ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വാർഡുകളിലേക്കുള്ള റോഡുകൾ നന്നാക്കുക, ഡി.വൈ.എസ്.പി ഓഫീസ് ജംഗ്ഷനിലെ അപകടകരമായ വാഹന ഗതാഗതത്തിന് നടപടി സ്വീകരിക്കുക, പൊടിശല്യത്തിന് പരിഹാരം കാണുക, എലിവേറ്റഡ് ഹൈവേ നിർമ്മിക്കുക,ദേശീയപാത അധികൃതരുടെ നിരുത്തരവാദിത്വത്തിനും ജനവിരുദ്ധതയ്ക്കുമെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ നിലപാട് തുടർന്നാൽ വീണ്ടും സമരം നടത്തുമെന്നും അറിയിച്ചു. ഏരിയ സെക്രട്ടറി മുസ്താഖം അലി ഉദ്ഘാടനം ചെയ്തു. കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ഏരിയകമ്മിറ്റി അംഗങ്ങളായ കെ.പി. രാജൻ, ടി.പി.പ്രബേഷ് , ഷീലരാജ് കമൽ,പി.എച്ച്.നിയാസ്, സി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |