കൊച്ചി: ബാങ്ക് ഒഫ് മഹാരാഷ്ട്ര ഭവന, കാർ വായ്പാ പലിശ നിരക്ക് വെട്ടിക്കുറച്ചു. 6.80 ആയിരുന്ന ഭവന വായ്പാപലിശ 6.40 ശതമാനവും കാർ വായ്പയുടെ പലിശനിരക്ക് 7.05 ശതമാനത്തിൽ നിന്ന് 6.80 ശതമാനവും വീതമായാണ് കുറച്ചത്. വായ്പ എടുത്തവരുടെ ക്രെഡിറ്റ് സ്കോറുമായി ബന്ധിപ്പിച്ചായിരിക്കും ഓഫർ ലഭിക്കുക.
സ്വർണ, ഭവന, കാർ വായ്പകളുടെ പ്രോസസിംഗ് ഫീസ് ഒഴിവാക്കിയതായി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ്. രാജീവ് പറഞ്ഞു. റീട്ടെയിൽ ബൊണാൻസ ഫെസ്റ്റീവ് ധമാക്ക ഓഫറിലൂടെ ഭവന, കാർ വായ്പകളിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് ഈടാക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഹേമന്ത് തംത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |