നെടുമ്പാശേരി: സിയാൽ ഡ്യൂട്ടി ഫ്രീയുടെ ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവൽ ഗോൾഡ് മെഗാ പ്രോമോഷൻ വിജയികളെ പ്രഖ്യാപിച്ചു. ആദായ നികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ നന്ദിനി ആർ. നായർ നറുക്കെടുപ്പ് നിർവഹിച്ചു. എറണാകുളം സ്വദേശികളായ ടി.എസ്. ഷിഹാബുദ്ദീൻ, ഷിബി തോമസ്, ജിതിൻ ജോസ് എന്നിവരാണ് വിജയികൾ. ഭാഗ്യശാലികൾക്ക് യഥാക്രമം 25 പവൻ, 15 പവൻ, 10 പവൻ സ്വർണം വീതം സമ്മാനം ലഭിക്കും.
ഭീമ ജുവലറിയാണ് ഫെസ്റ്റിവെലിന്റെ സഹ സ്‌പോൺസർ. 2024 നവംബർ ഒന്ന് മുതൽ 2025 ജനുവരി 31 വരെ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ആകെ 50 പവൻ സ്വർണ നാണയമാണ് സമ്മാനം. ഇതിൽ 25 പവൻ സ്വർണ നാണയങ്ങൾ നൽകിയത് ഭീമ ജുവലറിയാണ്.
അന്താരാഷ്ട്ര യാത്രക്കാർക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |