കൊച്ചി: സ്വർണ പണയ മേഖലയിൽ ശക്തമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. വായ്പയിലൂടെ ലഭിക്കുന്ന പണം ഏതാവശ്യത്തിന് ഉപയോഗിക്കുന്നുവെന്നതു മുതൽ സ്വർണം സൂക്ഷിക്കുന്ന സാഹചര്യങ്ങൾ വരെ നിരീക്ഷിക്കുന്ന സമഗ്ര സംവിധാനം ഒരുക്കാനാണ് റിസർവ് ബാങ്ക് പുതിയ കരട് നിർദേശം പുറത്തിറക്കിയത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ഭവന വായ്പാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ചട്ടം ബാധകമാകും. സ്വർണ പണയ വായ്പാ മേഖലയിൽ റിസർവ് ബാങ്ക് നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കാൻ ഇടയുണ്ട്. ഇന്നലെ പ്രമുഖ എൻ. ബി.എഫ്.സികളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികളിൽ ഇതോടെ കനത്ത ഇടിവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |