കൊച്ചി: ഭീമ ജുവലറിയുടെ 100 വർഷത്തെ ചരിത്രം പറയുന്ന കോഫി ടേബിൾ ബുക്ക് മുംബയിൽ പ്രകാശനം ചെയ്തു. മുംബയിലെ ആർട്ട് ഒഫ് ജുവലറി മാഗസിനാണ് കോഫി ടേബിൾ ബുക്ക് പരിചയപ്പെടുത്തുന്നത്. ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ഡയറക്‌ടർ ജയ ഗോവിന്ദൻ, മാനേജിംഗ് ഡയറക്‌ടർ എം. എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു. ഭീമയുടെ 100 വർഷത്തെ യാത്രയിൽ അതീവ കൃതാർത്ഥനാണെന്നും ജീവിതത്തിൽ മായാത്ത ഓർമ്മയാണ് ഈ ചടങ്ങെന്നും ഡോ. ബി. ഗോവിന്ദൻ പറഞ്ഞു.
ബ്രാൻഡ് ഭീമയിലുള്ള വിശ്വാസവും പാരമ്പര്യവും, ഒട്ടും ചോരാതെ കോഫി ടേബിൾ ബുക്കിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ സുമേഷിനോടുള്ള പ്രത്യേക നന്ദിയും അദ്ദേഹം അറിയിച്ചു.
1925 ൽ ഒരു സ്റ്റോറുമായി ആരംഭിച്ച ഭീമ ജുവലറിയുടെ നൂറു വർഷത്തെ പ്രൗഢമായ യാത്രയിൽ പങ്കുചേർന്നവർക്ക് എം.എസ്. സുഹാസ് നന്ദി അറിയിച്ചു. ഒരു ദിവസം 200 കോടിയുടെ വിൽപ്പന നടത്തിയ ബ്രാൻഡ് എന്ന പദവിയും ഭീമ സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |