കൊച്ചി: ഡി.സി.ബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം ത്രൈമാസത്തിൽ 177 കോടി രൂപ അറ്റാദായം നേടി. അതിനു മുമ്പത്തെ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 156 കോടി രൂപ ആയിരുന്നു അറ്റാദായം. 14 ശതമാനം വളർച്ച രേഖപ്പെടുത്തി. ബാങ്കിന്റെ 2025 സാമ്പത്തിക വർഷത്തെ അറ്റാദായം 615 കോടി രൂപയാണ്. 2024 സാമ്പത്തിക വർഷത്തെ അറ്റാദായമായ 536 കോടി രൂപയിൽ നിന്ന് 15 ശതമാനം വളർച്ചയാണ് കൈവരിച്ചത്.
വായ്പ 25 ശതമാനം വാർഷിക വളർച്ചയും നിക്ഷേപം 22 ശതമാനം വാർഷിക വളർച്ചയും നേടി. മാർച്ച് 31, 2025ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 2.99 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനവുമാണ്. മൂലധന ശേഷി ശക്തമായ നിലയിൽ തുടരുന്നു. 2025 മാർച്ച് 31ലെ കണക്കനുസരിച്ച് മൂലധന ശേഷി അനുപാതം 16.77 ശതമാനം ആയിരുന്നു.
ബാങ്കിന്റെ വായ്പകളിലും നിക്ഷേപങ്ങളിലും വളർച്ച ശക്തമായി തുടരുന്നുവെന്നും നെറ്റ് ഇന്ററസ്റ്റ് മാർജിൻ സ്ഥിരത കൈവരിക്കുകയും ഫീസ് വരുമാനം സ്ഥിരമായി വർദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും ഡി.സി.ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രവീൺ കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |