കൊച്ചി: പ്രകൃതിയോടിണങ്ങിയുള്ള ആഡംബര ടൂറിസം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച സന്താരി റിസോർട്ട്‌സ് പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോസ്‌പിറ്റാലിറ്റി ബ്രാൻഡാണ് സന്താരി റിസോർട്ട്സ്. ലോകമെമ്പാടും സുസ്ഥിര ജീവിതരീതികളും പരിസ്ഥിതി സൗഹൃദ സ്ഥലങ്ങൾക്കും പ്രിയമേറുമെന്ന് കാൽനൂറ്റാണ്ട് മുൻപേ നടത്തിയ ദീർഘദർശിത്വമാണ് സന്താരി റിസോർട്ട്‌സിനെ വ്യത്യസ്തമാക്കിയത്. ആഡംബര ഹോട്ടലുകൾ പ്രകൃതിക്കും പരിസ്ഥിതിക്കും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവയാണെന്ന തെറ്റിദ്ധാരണ മാറ്റാനും സന്താരി റിസോർട്ട്സിന് കഴിഞ്ഞു. കടലും കായലും മലനിരകളും ഉൾപ്പെടെയുള്ള എല്ലാ പരിസ്ഥിതി വൈവിദ്ധ്യങ്ങളെയും ടൂറിസവുമായി കൂട്ടിയിണക്കിയാണ് പ്രാരംഭകാലം മുതൽ സന്താരി റിസോർട്ട്സ് പ്രവർത്തിക്കുന്നത്.
കേരളത്തിന്റെ പ്രാദേശിക, ഭൗമ വൈവിദ്ധ്യങ്ങൾ മുഴുവൻ ആവിഷ്‌കരിച്ചിട്ടുള്ള മൂന്ന് വ്യത്യസ്ത റിസോർട്ടുകളാണ് സന്താരിക്കുള്ളത്. തേക്കടിയിലെ പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാർഡമം കൗണ്ടി ബൈ സന്താരി, വേമ്പനാട് കായലിനരികെ ഹൗസ്‌ബോട്ട് സന്താരി റിവർ എസ്‌കേപ്‌സ്, മാരാരിക്കുളത്തെ സന്താരി പേൾ ബീച്ച് റിസോർട്ട് എന്നിവയാണ് അവ.
കേരളത്തിന് പുറമെ കോസ്റ്റ റിക്കയിൽ 40 ഏക്കർ വിശാലമായ സന്താരി റിസോർട്ട് ആൻഡ് സ്പായും പ്രവർത്തിക്കുന്നുണ്ട്.
വ്യത്യസ്തമായ ആശയങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഒത്തുകൂടുന്ന ഇടങ്ങളായിട്ടാണ് സന്താരി റിസോർട്ടുകളെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |