കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് സെക്വേർഡ് ആൻഡ് റെഡീമബിൾ നോൺ-കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻ.സി.ഡി) വിപണിയിൽ അവതരിപ്പിച്ചു. ഇഷ്യൂ വിതരണത്തിന്റെ അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്. അധികമായി സമാഹരിക്കുന്ന 190 കോടി രൂപ വരെ കൈവശം വെയ്‌ക്കാവുന്ന ഗ്രീൻ ഷൂ ഓപ്ഷൻ പ്രകാരം ആകെ 290 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. പ്രതിമാസ, വാർഷിക രീതികളിലും കാലാവധി അവസാനിക്കുമ്പോഴും പലിശ നൽകുന്ന വിവിധ രീതികളിൽ 24, 36, 60, 72 മാസ കാലാവധികളുള്ള എൻ.സി.ഡികളാണ് പുറത്തിറക്കുന്നത്. പ്രതിവർഷം 9.20 മുതൽ 9.80 ശതമാനം വരെ വരുമാനമാണ് ഓരോ വിഭാഗങ്ങളിലും നിക്ഷേപകർക്ക് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |