
ന്യൂഡൽഹി: 5 വർഷം സർവീസ് പൂർത്തിയായ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. പെയ്‌മെന്റ് ഒഫ് ഗ്രാറ്റുവിറ്രി നിയമം ബാധകമായ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആശ്വാസമാണ് വിധി. 5 വർഷത്തെ സർവീസിന് ശേഷം ജീവനക്കാരൻ രാജിവച്ചാലും, വോളന്ററി റിട്ടയർമെന്റെടുത്താലും ഗ്രാറ്റുവിറ്റിക്ക് അർഹനാണ്. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷനിൽ നിന്ന് രാജിവച്ച കണ്ടക്‌ടർക്ക് ഗ്രാറ്റുവിറ്റി നിഷേധിച്ചിരുന്നു. അദ്ദേഹം മരിച്ചതിനെ തുടർന്ന് കുടുംബം നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ രാജേഷ് ബിൻഡൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ഗ്രാറ്റുവിറ്റി തുക കുടുംബത്തിന് കൈമാറാൻ കോടതി ഡി.ടി.സിക്ക് നിർദ്ദേശം നൽകി. പെയ്‌മെന്റ് ഒഫ് ഗ്രാറ്റുവിറ്രി നിയമം ഡി.ടി.സിക്കും ബാധകമാണെന്നും വ്യക്തമാക്കി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |