തൃശൂർ: കേരളത്തിൽ ആദ്യമായി ഹോൾസെയിൽ ജുവലറിയെന്ന ആശയം അവതരിപ്പിച്ച റീഗൽ ജുവലേഴ്‌സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യരെ നിയമിച്ചു. ഇനി മുതൽ റീഗൽ ജുവലേഴ്‌സിന്റെ പരസ്യ ചിത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രമോഷണൽ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ സാന്നിദ്ധ്യമുണ്ടാകും.
ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് റീഗൽ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ വിപിൻ ശിവദാസ് പറഞ്ഞു. കേരളത്തിലും കർണാടകയിലും സാന്നിദ്ധ്യമുള്ള റീഗൽ ജുവലേഴ്‌സിൽ എല്ലാ സ്വർണാഭരണങ്ങൾക്കും ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100 ശതമാനം 916 ആഭരണങ്ങൾ മാത്രം വിൽക്കുന്ന റീഗൽ ജുവലേഴ്‌സിൽ ആന്റിക്ക് കളക്‌ഷൻസ്, ലൈറ്റ് വെയിറ്റ്, ടെമ്പിൾ ജുവലറി, ഉത്തരേന്ത്യൻ ഡിസൈൻസ്, കേരള കളക്‌ഷൻസ്, പോൾക്കി കളക്‌ഷൻസ്, ചെട്ടിനാട് തുടങ്ങി വൈവിദ്ധ്യമായ ആഭരണ ശേഖരവും ബ്രൈഡൽ ജുവലറിയുടെ എക്‌സ്‌ക്ലുസീവ് കളക്‌ഷനും ലാഭകരമായി പർച്ചേസ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |