കൊച്ചി: സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ, ഡിഗ്രി വിദ്യാർത്ഥികൾക്കായി കേരളത്തിലെ പ്രമുഖ ബിൽഡറായ വർമ്മ ഹോംസിന്റെ ചാരിറ്റി പ്രവർത്തന വിഭാഗമായ വർമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ രണ്ടും മൂന്നും വർഷത്തിലും ഡിഗ്രി രണ്ട് മുതൽ നാല് വർഷത്തിലും പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പഠന മികവിന്റെയും മറ്റ് നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കോഴ്‌സ് സംബന്ധമായ വിശദവിവരങ്ങൾ, വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ദി വർമ്മ ഫൗണ്ടേഷൻ, വർമ്മ ഹോംസ്, പനമ്പള്ളി നഗർ, കൊച്ചി എന്ന വിലാസത്തിൽ സെപ്‌തംബർ 10-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : +91 89216 25727
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |