കോട്ടയം: ഡബിൾ സെഞ്ച്വറി കടന്ന് കുതിച്ച റബർ ആർ.എസ്.എസ് ഫോർ വ്യാപാരി വില 190 രൂപയിലേക്ക് വീണു. തോരാമഴയിൽ ടാപ്പിംഗ് മുടങ്ങിയതോടെ ഷീറ്റ് ക്ഷാമം രൂക്ഷമായിട്ടും വില ഇടിയുകയാണ്. പട്ടമരപ്പും ഇലകൊഴിച്ചിലും കാരണം മഴ മറവെച്ച കർഷകരും ടാപ്പിംഗ് നിറുത്തി. ലാറ്റക്സ് വിലയും 188 രൂപയിലേക്ക് താഴ്ന്നു. അമേരിക്കയിലെ അധിക തീരുവ അനിശ്ചിതത്വമാണ് വിലയിടിവ് രൂക്ഷമാക്കുന്നത്.
റബർ വില(കിലോയ്ക്ക്)
ചൈന -176രൂപ
ടോക്കിയോ -192രൂപ
ബാങ്കോക്ക് -192രൂപ
##
ഉത്സവകച്ചവടം കുരുമുളകിന് നേട്ടമായി
വിലത്തകർച്ചയിൽ നിന്ന് കുരുമുളക് കരകയറുന്നു. കിലോയ്‌ക്ക് ആറ് രൂപ വരെയാണ് കൂടിയത്. ഉത്തരേന്ത്യയിൽ ഉത്സവകാലം തുടങ്ങിയതോടെ എരിവുള്ള ഹൈറേഞ്ച് കുരുമുളകിന് ഡിമാൻഡേറുകയാണ്. അധിക തീരുവ കയറ്റുമതിക്ക് തിരിച്ചടിയാകുമെന്നതിനാൽവിലയിടിവ് ഭീഷണി ശക്തമാണ്. മൂല്യ വർദ്ധനയ്ക്ക് ശേഷം കയറ്റുമതി നടത്താനായി ശ്രീലങ്കയിൽ നിന്നുള്ള മുളകാണ് കയറ്റുമതിക്കാർ കൂടുതലായി വാങ്ങുന്നത്. മസാല കമ്പനികളും വിലക്കുറവുള്ള ഇറക്കുമതി കുരുമുളകിൽ നാടൻ കുരുമുളക് കലർത്തി വിൽക്കുകയാണ്.
##
കയറ്റുമതി നിരക്ക് ടണ്ണിന്(ഡോളറിൽ)
ഇന്ത്യ - 8050
ഇന്തോനേഷ്യ- 7500
ശ്രീലങ്ക- 7300
വിയറ്റ്നാം - 6500
ബ്രസീൽ - 6200
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |