കൊച്ചി: സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നു. ഇന്ന് രാവിലെ 11ന് ബോൾഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ വിപണനോദ്‌ഘാടനം നിർവഹിക്കും.
വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ നടി റിമ കല്ലിങ്കൽ ആദ്യ വില്പന ഏറ്റുവാങ്ങും. സപ്ലൈകോ ചെയർമാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
ശബരി ബ്രാൻഡിൽ അരിപ്പൊടി ( പുട്ടുപൊടി, അപ്പം പൊടി, പായസം മിക്‌സ് (സേമിയ പാലട 200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണ് പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഗുണമേന്മ ഉറപ്പാക്കി അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |