തിരുവനന്തപുരം: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായാൽ രാജ്യത്തെ 14 ലക്ഷം ക്ഷീരകർഷകരെ ബാധിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മിൽമയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതിനൊപ്പം തൊഴിലില്ലായ്മ വർദ്ധിക്കാനും കാരണമാകും. പാലും പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ നടപ്പാക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയതെന്നും കേരളത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ പുതുതായി വിപണിയിലിറക്കിയ ബോട്ടിൽ കൗ മിൽക്ക് പ്രകാശനം മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വില്പന നടത്തിയ ഏജന്റുമാരെയും ഹോൾ സെയിൽ ഡീലർമാരെയും ഡിസ്ട്രിബ്യൂട്ടർമാരെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |