ന്യൂഡൽഹി: സംരംഭകത്വത്തിൽ പുതിയ റെക്കാഡ് സ്ഥാപിച്ച് പതഞ്ജലി. ലോക കസ്റ്റംസ് ഓർഗനൈസേഷനും കേന്ദ്ര ധനകാര്യ മന്ത്രാലയവും ഇന്ത്യൻ കസ്റ്റംസും ചേർന്ന് പതഞ്ജലിക്ക് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ ടിയർ2 സർട്ടിഫിക്കറ്റ് നൽകി. ആഗോള വ്യാപാരത്തിലെ സത്യസന്ധത, സുതാര്യത, വിതരണ ശൃംഖലയുടെ സുരക്ഷ എന്നിവയുടെ ഉന്നതനിലവാരത്തിനായാണ് സർട്ടിഫിക്കറ്റ്. ' സ്വദേശി സേ സ്വാഭിമാൻ" എന്ന പാതയിൽ കൂടുതൽ വേഗത്തിൽ മുന്നേറുമെന്നും 'മെയ്ക്ക് ഇൻ ഇന്ത്യ" ആഗോള ഉച്ചകോടിയിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്നതായും സ്വാമി രാംദേവ് പറഞ്ഞു. ഈ നേട്ടം പതഞ്ജലി കുടുംബത്തിന്റെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |