കോട്ടയം: ഗൃഹോപകരണ വിപണന ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കോട്ടയം നാഗമ്പടം ഷോറൂം നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കോട്ടയം നഗര സഭാ ചെയർപേഴ്‌സൺ വിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ ഷൈനി ഫില്ലിപ്പ്, ടി.സി റോയി, വ്യാപാരി വ്യവസായി ഏകോപന സമിതി നാഗമ്പടം യൂണിറ്റ് പ്രസിഡന്റ് തോമസ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, സിസിലി പോൾ, ഡോ. അലക്‌സ് പോൾ, അജോ തോമസ്, ജനറൽ മാനേജർ എ. ജെ. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ഫാ.ജോസ് ചിറയിൽ പുത്തൻപുരയിൽ ആശീർവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |