കൊച്ചി: സുസ്ഥിര എവിയേഷൻ ഇന്ധന (എസ്.എ.എഫ്) വിതരണത്തിന് എയർ ഇന്ത്യയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യൻ ഓയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ (എവിയേഷൻ) ശൈലേഷ് ധർ, എയർ ഇന്ത്യ ഗവേണൻസ്, റെഗുലേറ്ററി, കംപ്ലയൻസ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡ് പി. ബാലാജി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഇന്ത്യൻ ഓയിൽ ചെയർമാൻ എ.എസ്. സാഹ്നി, എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ്ബെൽ വിൽസൺ എന്നിവർ പങ്കെടുത്തു. സുസ്ഥിര വ്യോമഗതാഗതത്തിലേക്കുള്ള തന്ത്രപരമായ മുന്നേറ്റമാണ് ധാരണയെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എ.എസ്. സാഹ്നി പറഞ്ഞു.
ഇന്ത്യൻ ഓയിലുമായുള്ള ധാരണാപത്രം സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാരിനുള്ള എയർ ഇന്ത്യയുടെ പിന്തുണയാണെന്ന് സി.ഇ.ഒ ക്യാംപ്ബെൽ വിൽസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |