തിരുവനന്തപുരം:സംസ്ഥാനത്തെ വ്യവസായ വികസനം ഊർജിതമാക്കാൻ മൂന്ന് മാസത്തിലൊരിക്കൽ പവർ ഇൻഡസ്ട്രി ഡയലോഗ് നടത്താൻ ഇന്നലെ അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന്റെ സാന്നിദ്ധ്യത്തിൽ കെ.എസ്.ഇ.ബി.ചെയർമാൻ മീർ മുഹമ്മദ് അലിയും വ്യവസായ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.എൽ.ടി കണക്ഷനിലെ വോൾട്ടേജ് പരിധി ഉയർത്തുക, പുതിയ എച്ച് ടി കണക്ഷനുള്ള ബുദ്ധിമുട്ട് പരിഹരിക്കുക, വ്യവസായ സ്ഥാപനങ്ങളിൽ സോളാർ സ്ഥാപിക്കാൻ അനുമതി വേഗത്തിലാക്കുക, ലൈനുകൾ ഓഫ് ചെയ്യുന്നത് കുറയ്ക്കുക, വ്യാവസായിക വൈദ്യുതി നിരക്ക് കുറയ്ക്കുക, സമുദ്രോത്പന്നങ്ങൾ പ്രോസസ് ചെയ്യുന്നവരുടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാവസായികൾ ഉന്നയിച്ചു. വിതരണ വിഭാഗം ഡയറക്ടർ സുരേന്ദ്ര യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |