കൊച്ചി: ലെക്‌സസ് ഇന്ത്യയുടെ ശ്രദ്ധേയമായ മോഡലായ എൻ.എക്‌സ്. എസ്.യു.വിയിൽ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള എ.സി എയർ ഫിൽട്ടർ, ഹൈബ്രിഡ് സിസ്റ്റം ഇന്റഗ്രേറ്റ് ചെയ്ത അപ്ഹിൽ അസിസ്റ്റ് കൺട്രോൾ, സവിശേഷമായ എക്സ്റ്റീരിയർ നിറങ്ങൾ തുടങ്ങിയ ഫീച്ചറുകളാണ് കൂട്ടിച്ചേർത്തത്.
20.26 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ലെക്‌സസ് എൻ.എക്‌സ്. രണ്ട് നിറങ്ങളിൽ ലഭിക്കും. ഇന്ത്യൻ വിപണിയിൽ ആധുനികതയും പരിഷ്‌കരണവും അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇകേഉച്ചി പറഞ്ഞു.
വാറന്റി എട്ടു വർഷം
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ലെക്‌സസ് മോഡലുകൾക്കും ലെക്‌സസ് ഇന്ത്യ 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്റി പ്രഖ്യാപിച്ചു. ലക്ഷ്വറി കെയർ സർവീസ് പാക്കേജും ലഭിക്കും. ഇവ മൂന്ന് വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ, 5 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ, 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്ററിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
വില
68 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |