ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) രക്ഷക് പ്ലസ് പദ്ധതിയിൽ സി.ആർ.പി.എഫ് ജീവനക്കാർക്കും പെൻഷൻകാർക്കും മെച്ചപ്പെട്ട ഇൻഷ്വറൻസ് പരിരക്ഷയും അധിക ആനുകൂല്യങ്ങളും നൽകുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ന്യൂഡൽഹി 110003ലെ ലോധി റോഡിലുള്ള സി.ജി.ഒ കോംപ്ലക്‌സിലുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ഡയറക്ടറേറ്റ് ജനറൽ ഓഫീസിൽ പി.എൻ.ബി എക്‌സിക്യുട്ടീവ് ഡയറക്ടർ ബിഭു പ്രസാദ് മഹാപത്ര, സി.ആർ.പി.എഫ് ഡി.ഐ.ജി (അഡ്മിറൽ) ഡി. എസ് നേഗി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിലവിലുള്ള ധാരണാപത്രത്തിന്റെ അനുബന്ധം കൈമാറി.
പി.എൻ.ബി ചീഫ് ജനറൽ മാനേജർ ബിനയ് കുമാർ ഗുപ്ത, ന്യൂഡൽഹിയിലെ സി.ആർ.പി.എഫ് ഡയറക്ടറേറ്റ് ജനറൽ ഇൻസ്‌പെക്ടർ ജനറൽ (അഡ്മിറൽ) സാക്കി അഹമ്മദ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |