ധാരണാപത്രം ഇന്ന് ഒപ്പുവെക്കും
കൊച്ചി: ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ഇന്ന് ഒപ്പുവെക്കും. ആദ്യ ഘട്ടത്തിൽ ലാപ് ടോപ്പുകളുടെ വിതരണ, നിർമ്മാണ കരാറാണ് സാദ്ധ്യമാക്കുന്നത്. കളമശേരിയിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവും സിംബാബ്വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോഡിയും ധാരണാപത്രം കൈമാറും. സിംബാബ്വെ വ്യാപാര വിഭാഗം കമ്മിഷണർ ബൈജു മോഹൻ കുമാർ, കെൽട്രോൺ എം.ഡി ശശികുമാരൻ നായർ എന്നിവർ പങ്കെടുക്കും. കെൽട്രോണിന്റെ മറ്റ് ഉത്പ്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, വിജ്ഞാന സേവനങ്ങൾ, ഉത്പാദന പ്ലാന്റ് എന്നിവ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുമന്ത്രിമാരും ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |