കൊച്ചി: രാജ്യത്തെ മുൻനിര അഡ്വർടൈസിംഗ് പുരസ്‌കാരമായ ക്യൂറിയസ് ഡിസൈൻ യാത്ര 2025ൽ ചരിത്രമെഴുതി മൈത്രി അഡ്വർടൈസിംഗിലെ ആർട്ട് ഡയറക്ടർ മുഹമ്മദ് ഫർഹാൻ. ബിങ്കോ ഫെസ്റ്റിവ് പാക്കേജിംഗ് ഡിസൈനിലൂടെയാണ് ഈ ഇരുപത്തിരണ്ടുകാരൻ ആദ്യ റെഡ് എലിഫന്റ് പുരസ്‌കാരം കേരളത്തിലെത്തിച്ചത്.
കലാപരമായ മികവ് എടുത്തുകാട്ടുന്ന രണ്ട് വ്യത്യസ്ത ഡിസൈനുകളാണ് ഫർഹാൻ ഒരുക്കിയത്.
പരമ്പരാഗത ഗോത്രവർഗ ചിത്രകലാരൂപമായ വാർലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗിഫ്റ്റ് പാക്ക് എ ഒരുക്കിയത്. ലളിതമായ ജ്യാമിതീയ രൂപങ്ങളും പാറ്റേണുകളും ഉപയോഗിച്ച് ബിങ്കോയുടെ പ്രധാന സ്‌നാക്ക് ഉത്പന്നങ്ങളായ ചിപ്‌സ്, നാച്ചോസ്, ടെഡെ മെഡെ എന്നിവയെ ഫെസ്റ്റിവ് ഡിസൈനുകളിലേക്ക് മനോഹരമായി കോർത്തിണക്കിയതുമാണ് നേട്ടമായത്.
യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മൈത്രിയുടെ മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |