കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താൻ ഇന്തോ-ജപ്പാൻ ചേംബർ ഒഫ് കോമേഴ്‌സ് (ഇൻജാക് ) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചി റമദ റിസോർട്ടിൽ ഒക്ടോബർ 16 മുതൽ 18 വരെ നടക്കും.
40 ജപ്പാൻ പ്രതിനിധികളുൾപ്പെടെ 300 പേർ പങ്കെടുക്കുമെന്ന് ഇൻജാക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ്, വൈസ് പ്രസിഡന്റും മേളയുടെ ജനറൽ കൺവീനറുമായ ഡോ.കെ. ഇളങ്കോവാൻ എന്നിവർ പറഞ്ഞു. സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, ബിസിനസ് രീതികൾ എന്നിവയിലെ മാറ്റങ്ങൾ ചർച്ചാവിഷയമാകും.
വാർത്താസമ്മേളനത്തിൽ ചെന്നൈ കോൺസൽ യുസാവ നാവോകോ, മാത്സു സിറ്റിയിലെ ഇൻഡസ്ട്രി ആൻഡ് ഇക്കണോമി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ കോഹ്ദ തോഷിയ, ദി സാൻഇൻ ഇന്ത്യ അസോസിയേഷൻ സെക്രട്ടറി ജനറൽ ഓർക്കനാമി ഹിറോഷി, എ.എസ്.എ. പ്രസിഡന്റ് പൗലോസ് കെ. വർക്കി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |