കൊച്ചി: ടാറ്റ മോട്ടോഴ്‌സ് അഞ്ച് ടൺ ഭാരശേഷിയുള്ള നാലുടയർ ട്രക്ക് പുറത്തിറക്കി. എൽ.പിടി 812 എന്ന മോഡൽ നഗരങ്ങളിലെ ചരക്കുനീക്കത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എ.സി സൗകര്യമുള്ള എൽ.പി.ടി 812 കുറഞ്ഞ അറ്റകുറ്റപ്പണിയും ഉയർന്ന ഇന്ധനക്ഷമതയും നൽകുന്ന ഡീസൽ എൻജിനോടെയാണ് എത്തുന്നത്. 125 എച്ച്.പി കരുത്തും 360 എൻ.എം ടോർക്കും നൽകുന്ന ട്രക്ക്, 5 സ്പീഡ് ഗിയർ ബോക്‌സ്, ബൂസ്റ്റർ അസിസ്റ്റഡ് ക്ലച്ച്, ഹെവി ഡ്യൂട്ടി റേഡിയൽ ടയർ തുടങ്ങിയ സവിശേഷതകളിലൂടെ സുരക്ഷയും ഡ്രൈവിംഗ് സുഖവും ഉറപ്പാക്കുന്നു.
എൽ.പി.ടി 812 ഉപഭോക്തൃ ലാഭക്ഷമതയിൽ പുതിയ അദ്ധ്യായം തുറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ട്രക്ക്‌സ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ പറഞ്ഞു.
വാഗ്‌ധാനങ്ങൾ
3 വർഷം, 3 ലക്ഷം കിലോമീറ്റർ വാറന്റി, സർവീസ് ശൃംഖല, ഡിജിറ്റൽ ഫ്‌ലീറ്റ് എഡ്ജ് പ്ലാറ്റ്‌ഫോം എന്നിവ ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |