കൊച്ചി: പ്രകൃതിദത്ത നിർമ്മാണ രീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ വികസിപ്പിച്ച ‘ഹാബിവർ’ ബ്രാൻഡിലെ വിവിധ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്‌മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ പ്രകൃതിദത്തവും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണിത്. അടുത്ത വർഷം ജനുവരിയിൽ സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ലഭ്യമാകുമെന്ന് നാച്ചുറൽസ് മാനേജിംഗ് പാർട്ണർ ആന്റു കുര്യാക്കോസ് അറിയിച്ചു.
സുരക്ഷിതമെന്ന് ശാസ്ത്രിയമായി തെളിയിച്ച ചേരുവകൾ ഉപയോഗിച്ചാണ് ഹാബിവർ ഉത്‌പന്നങ്ങൾ നിർമ്മിക്കുന്നത്. ദക്ഷിണേന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം. നാച്ചുറൽസ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത വസ്തുക്കൾ, സ്പൈസ് ഓയിലുകൾ എന്നിവയുടെ നിർമ്മാണത്തിലെ പ്രമുഖരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |