കൊച്ചി: സപ്ലൈകോ ഓണ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു പവൻ സ്വർണം മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മയ്ക്ക്. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസാണ് നറുക്കെടുത്തത്. ഓണച്ചന്തകൾ തുടങ്ങിയതു മുതൽ സപ്ലൈകോ വില്പനശാലകളിൽ നിന്ന് ആയിരം രൂപയിലധികം വിലയുള്ള സാധനങ്ങൾ വാങ്ങിയ 2.15 ലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്നാണ് നറുക്കെടുത്തത്.
രണ്ടാം സമ്മാനമായ ലാപ്‌ടോപ്പ് തൃശൂരിലെ എ.കെ. രത്‌നം, വടകരയിലെ സി.വി. ആദിദേവ് എന്നിവർക്കാണ്. 14 ജില്ലകളിൽ നടന്ന നറുക്കെടുപ്പിലെ വിജയികൾക്ക് സ്മാർട് ഫോണുകൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |