SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

റിലയൻസ് ജിയോ എ.ഐ റെഡി സ്‌കൂൾ ക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
ai

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിനായി സ്‌കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയായ 'എ ഐ റെഡി സ്‌കൂൾ' ക്യാമ്പയിൻ റിലയൻസ് ജിയോ കേരളത്തിൽ ആരംഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ.ഐ ക്ലാസ്‌റൂം പദ്ധതിയിലൂടെ എ.ഐ പരിശീലനം നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കാമ്പയിൻ ഇതിനകം സംസ്ഥാനത്തെ 755ലധികം സ്‌കൂളുകളിലും 104 കോളേജുകളിലും നടപ്പാക്കുകയും 2,350ലധികം അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ജിയോ എ ഐ ക്ലാസ്‌റൂം എന്ന സൗജന്യ നാല് ആഴ്ച ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നാല് മോഡ്യൂളുകളടങ്ങിയ ഈ കോഴ്‌സിൽ വീഡിയോ ലക്ചറുകൾ, പഠന മെറ്റിരിയലുകൾ , റഫറൻസ് വീഡിയോകൾ, ഓരോ മോഡ്യൂളിനുശേഷവും ഇന്ററാക്ടീവ് ക്വിസുകളും അസൈൻമെന്റുകളും ഉൾപ്പെടുന്നു. എല്ലാ മോഡ്യൂളുകളും പൂർത്തിയാക്കുന്നവർക്ക് കമ്പ്ലീഷൻ ബാഡ്ജ് ലഭിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY