
ന്യൂഡൽഹി : ഇന്ത്യൻ അത്‌ലറ്റിക്സ് താരങ്ങൾക്കിടയിൽ ഉത്തേജക മരുന്ന് ഉപയോഗം വളരെ കൂടുതലെന്ന് വേൾഡ് അത്‌ലറ്റിക്സ് ഫെഡറേഷന്റെ വിലയിരുത്തൽ. ഇതോടെ വേൾഡ് അത്‌ലറ്റിക്സിന്റെ അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് ഇന്ത്യയെ ഏറ്റവും റിസ്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബി കാറ്റഗറിയിൽ നിന്ന് എ കാറ്റഗറിയിലേക്ക് മാറ്റി. ഉത്തേജക ഉപയോഗത്തിൽ മുന്നിലായി രുന്ന കെനിയ പോലുള്ള രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ പോക്കെന്ന് അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് ചെയർമാൻ ഡേവിഡ് ഹൊവ്മാൻ ചൂണ്ടിക്കാട്ടി.
ഉത്തേജക ഉപയോഗത്തിൽ ബി കാറ്റഗറിയിൽ നിന്ന് എ കാറ്റഗറിയിലേക്ക് ഇന്ത്യയെ മാറ്റിയതോടെ ഇന്ത്യൻ താരങ്ങളുടെ ഉത്തേജക പരിശോധന കൂടുതൽ കർശനമാക്കും. പല വിദേശരാജ്യങ്ങളിലെയും ഇൻവിറ്റേഷണൽ മീറ്റുകളിൽ നിന്ന് ഇന്ത്യൻ താരങ്ങളെ ഒഴിവാക്കുകയും ചെയ്യും.
2022ൽ 48 ഇന്ത്യൻ താരങ്ങളെയാണ് ഉത്തേജകക്കേസിൽ പിടികൂടിയത്. ആഗോള തലത്തിൽ രണ്ടാം സ്ഥാനം.
2023ൽ ഇത് 63 ആയിരുന്നു. രണ്ടാം സ്ഥാനത്ത് തുടർന്നു.
2024ൽ 71 കേസുകളുമായി ഒന്നാം സ്ഥാനത്തേക്ക് വന്നു.
2025ൽ 30 കേസുകളേ ഉള്ളെങ്കിലും ഒന്നാമത് തുടർന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |