
കൊച്ചി: മെയ് മാസത്തിൽ നടക്കുന്നചാർട്ടേർഡ് അക്കൗണ്ടന്റ്(സി.എ) പരീക്ഷകൾ മാറ്റിവെച്ചെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ, ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകൾ മറ്റു പ്രൊഫഷണൽ പരീക്ഷകളോടൊപ്പം നടത്തുമെന്ന തെറ്റായ വിവരം വ്യാപകമായി പ്രചരിച്ചതിനാലാണ് ഐ.സി.എ.ഐ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സി.എ പരീക്ഷയ്ക്ക് ഒരുങ്ങുന്നത്. വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ഐ.സി.എ.ഐ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |