
കൊച്ചി: ടെലികോം സേവനങ്ങളുടെ നിരക്ക് ഉയർത്താൻ രാജ്യത്തെ മുൻനിര സേവനദാതാക്കൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ പ്രീ പെയ്‌ഡ് പ്ളാനുകളിൽ മാറ്റം വരുത്തി. നടപ്പുവർഷം മൊബൈൽ ഫോൺ ബില്ലിൽ 20 ശതമാനം വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി എയർടെൽ കഴിഞ്ഞ ദിവസം 799 രൂപയുടെ പ്രീപെയ്‌ഡ് പ്ളാൻ അവസാനിപ്പിച്ചിരുന്നു. അധിക സ്ട്രീമിംഗ് സർവീസുകൾ ഉൾപ്പെടുത്തിയാണ് എയർടെൽ ഉപഭോക്താക്കൾക്കായി പുതിയ പ്ളാൻ അവതരിപ്പിച്ചത്. ഇതോടൊപ്പം 859 രൂപയുടെ പ്ളാനുകളുടെ വില 899 രൂപയായും ഉയർത്തി.
റിലയൻസ് ജിയോ 195 രൂപയുടെ പ്ളാനിന്റെ കാലാവധി 90 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറച്ചു. വിലയിൽ മാറ്റം വരുത്താതെ പ്രതിദിന ഓഫർ കുത്തനെ കുറച്ചാണ് ജിയോ പുതിയ പ്ളാൻ അവതരിപ്പിക്കുന്നത്. ശരാശരി പ്രതിയോഹരി വരുമാനം(എ.ആർ.പി.യു) ഉയർത്താതെ മുന്നോട്ടുപോകാനാകില്ലെന്നാണ് കമ്പനികളുടെ നിലപാട്. ജൂണിന് ശേഷം കാൾ നിരക്കുകളിൽ ഗണ്യമായ വർദ്ധനയുണ്ടാകുമെന്നും ടെലികോം രംഗത്തുള്ളവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |